വയറുവേദനയെ തുടര്‍ന്ന് പരിശോധിച്ചു, 16കാരി ഗര്‍ഭിണി; തിരുവനന്തപുരത്ത് 18കാരന്‍ അറസ്റ്റില്‍

വട്ടപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വട്ടപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്.

മൂന്ന് മാസം മുന്‍പ് പതിനാറുകാരിയെ യുവാവ് പീഡിപ്പിച്ചു എന്നതാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.  പെണ്‍കുട്ടിക്ക് യുവാവിനെ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് ഭാഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com