വീണ്ടും മലയാളിക്ക് അടിച്ചുമോനേ, ദുബായ് ലോട്ടറി! എറണാകുളം സ്വദേശിക്ക് 7.3 കോടി രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 09:13 AM |
Last Updated: 04th February 2021 09:13 AM | A+A A- |
സൂരജ് ഭാര്യ ഭാര്യ അഞ്ജുവിനും മകൾ ഇഷാനിക്കുമൊപ്പം/ ഫേയ്സ്ബുക്ക്
ദുബായ്; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ കോടീശ്വരനായി മലയാളി. എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് 7.3 കോടിയോളം രൂപ സമ്മാനം ലഭിച്ചത്. ജനുവരി 20ന് ഓൺലൈൻ വഴിയെടുത്ത 4645 നമ്പർ ടിക്കറ്റിലൂടെയാണ് സൂരജിനെ തേടി ഭാഗ്യമെത്തിയത്.
ഇന്നലെ നടന്ന നറുക്കെടുപ്പിൽ വിജയിയായ വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നാണ് സൂരജ് പറയുന്നത്. നാലാം തവണയാണ് ടിക്കറ്റ് എടുക്കുന്നതെന്നും തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350–ാമത്തെ വിജയിയും, കോടിപതിയാവുന്ന 175ാം ഇന്ത്യക്കാരനുമാണ് സൂരജ്. ഫസ്റ്റ് അബുദാബി ബാങ്കിലെ കസ്റ്റംസ് സർവീസ് വിഭാഗത്തിൽ ജീവനക്കാരനായ സൂരജ് 5 വർഷമായി യുഎഇയിലാണ്. ഭാര്യ അഞ്ജു, മകൾ ഇഷാനി എന്നിവർക്കൊപ്പം അബുദാബിയിലാണ് താമസം.