കളിക്കുന്നതിനിടെ ടിവി ദേഹത്ത് വീണു; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 07:38 AM |
Last Updated: 04th February 2021 07:38 AM | A+A A- |
മുഹമ്മദ് സാബിർ
കാസർക്കോട്: വീട്ടിൽ കളിക്കുന്നതിനിടെ ടിവി ദേഹത്തു വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാസർക്കോട് ബോവിക്കാനത്താണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകൻ മുഹമ്മദ് സാബിർ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ബാവിക്കര പള്ളിക്കാലിലെ വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടിവി സ്റ്റാൻഡിൽ പിടിച്ച് വലിക്കുകയായിരുന്നു. പഴയ വലിയ ടിവിയാണ് ദേഹത്ത് വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.