വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2021 08:15 PM |
Last Updated: 04th February 2021 08:15 PM | A+A A- |
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തത്തലയും നിയമമന്ത്രി എ.കെ.ബാലനും ചേര്‍ന്ന സമിതിയുടേതാണ് തീരുമാനം. ഓണ്‍ലൈനിലൂടെയാണ് സമിതി യോഗം ചേര്‍ന്നത്.
വഈ മാസം 28ന് വിരിമിക്കാനിരിക്കവെയാണ് വിശ്വാസ് മേത്ത പുതിയ ചുമതലയിലെത്തുന്നത്. അപേക്ഷിച്ച പതിനാല് പേരില്‍ നിന്നാണ് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്.
വിന്‍സണ്‍ എം.പോള്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. സമിതി നിര്‍ദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവണര്‍ണര്‍ക്ക് കൈമാറും.