അദാനി ഗ്രൂപ്പിന്റെ മികവുകള്‍ വാഴ്ത്തുന്ന പരസ്യം സിപിഎം സൈദ്ധാന്തിക പ്രസിദ്ധീകരണത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 07:23 AM |
Last Updated: 05th February 2021 07:23 AM | A+A A- |
ചിന്തയില്‍ വന്ന പരസ്യം / ടെലിവിഷന്‍ ചിത്രം
തിരുവനന്തപുരം : കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരരംഗത്തുള്ള സിപിഎമ്മിന്റെ സൈദ്ധാന്തിക മാസികയില്‍ അദാനി ഗ്രൂപ്പിന്റെ പരസ്യം. സിപിഎം പ്രസിദ്ധീകരണമായ ചിന്ത വാരികയിലാണ് അദാനിയുടെ പരസ്യം പ്രസിദ്ധീകരിച്ചത്.
അദാനി ഗ്രൂപ്പിന്റെ മികവുകള്‍ പുകഴ്ത്തുന്ന പരസ്യമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനുവരി അവസാന വാരം ഇറങ്ങിയ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുപേജ് പരസ്യം നല്‍കിയത്.
രാജ്യത്തെ കല്‍ക്കരി ഖനനം, തുറമുഖം, ഊര്‍ജ്ജ ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ഒന്നാം സ്ഥാനക്കാരെന്ന് അവകാശപ്പെടുന്നതാണ് ചിന്തയിലെ അദാനിയുടെ പരസ്യം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുനല്‍കുന്നതിനെതിരെ സിപിഎം പ്രത്യക്ഷ സമരത്തിലാണ്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടക്കം അദാനിക്കെതിരെ അതിശക്തമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരും അദാനിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി നിരവധി ലേഖനങ്ങള്‍ ചിന്തയില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.