മന്ത്രി തോമസ് ഐസക്കിന്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 07:11 AM |
Last Updated: 05th February 2021 03:54 PM | A+A A- |

തോമസ് ഐസക്ക്/ ഫയൽ ചിത്രം
കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിൻ്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കൊല്ലം ചാത്തന്നൂരിൽവെച്ചാണ് മന്ത്രിയുടെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനെ മന്ത്രിയുടെ വാഹനത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരുക്കുകൾ സാരമുളളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.