എതിര്‍പ്പ് ശക്തമായി; വിവാദപ്രസംഗത്തില്‍ മാപ്പുപറഞ്ഞ് ചാണ്ടി ഉമ്മന്‍

ഹാഗിയ സോഫിയ പരാമര്‍ശിച്ചുള്ള വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍


കോഴിക്കോട്: ഹാഗിയ സോഫിയ പരാമര്‍ശിച്ചുള്ള വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് ചാണ്ടി ഉമ്മന്‍. ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്ന് പ്രചരണം നടക്കുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പ്രസംഗിച്ചത്. കോഴിക്കോട്ട് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം.

ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറിയപ്പോള്‍ ആര്‍ക്കും വിഷമമുണ്ടായില്ലെന്നും ഹാഗിയ സോഫിയയുടെ കാര്യത്തില്‍, ഇല്ലാത്ത ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഇവിടെ തമ്മിലടിപ്പിക്കുകയാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗം.

പ്രസംഗത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പരാമര്‍ശം ഉയര്‍ന്നിരുന്നു. ചാണ്ടി ഉമ്മന്റെ പ്രസംഗം െ്രെകസ്തവസമൂഹത്തിന് വേദന ഉളവാക്കിയതായി കെസിബിസിയുടെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാര്‍ക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം െ്രെകസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍. തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ മുസ്ലീം പള്ളിയാക്കി മാറ്റിയത് െ്രെകസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന്് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. അറിയേണ്ട ചരിത്രം അറിയേണ്ടവിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കള്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചേരിതിരിവ് വളര്‍ത്തുന്നത് സമൂഹത്തില്‍ വലിയ മുറിവു സൃഷ്ടിക്കുമെന്നും കെസിബിസി താക്കീത് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com