സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കി; ആ പരാമര്‍ശം തൊഴിലാളികളെയും കളിയാക്കുന്നതെന്ന് വിജയരാഘവന്‍

സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോണ്‍ഗ്രസുകാരെ നിയന്ത്രിക്കുന്നത്
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ ടെലിവിഷന്‍ ചിത്രം
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍/ ടെലിവിഷന്‍ ചിത്രം


തിരുവനന്തപുരം:  കെ സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സുധാകരന്റെ പരാമര്‍ശം അധ്വാനിക്കുന്നവരെ അധിക്ഷേപിക്കുന്നതാണെന്നും എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സമ്പന്ന പ്രമാണിയുടെ മൂല്യബോധമാണ് കോണ്‍ഗ്രസുകാരെ നിയന്ത്രിക്കുന്നത് എന്നതിന്റെ തെളിവാണ് സുധാകരന്റെ പരാമര്‍ശം. തൊഴിലെടുത്ത് ജീവിക്കുക എന്നത് അഭിമാനകരമാണ്. എല്ലാ തൊഴിലും മഹത്വമുള്ളതാണ്. തൊഴിലാളിക്കുണ്ടായ ചെറിയ പുരോഗതിയെ പോലും അംഗീകരിക്കാത്ത കോണ്‍ഗ്രസ് ഫ്യൂഡല്‍ മനോഭാവമാണ് ഇവിടെ വ്യക്തമായത്. സാധാരണക്കാരന് ജീവിതത്തില്‍ മെച്ചമുണ്ടാകരുത് എന്നതാണ് അവരടെ നിലപാട്. തമ്പ്രാനെന്ന് വിളിപ്പിക്കുമെന്ന് പറഞ്ഞവര്‍ക്ക് വംശനാശം വന്നിട്ടില്ലെന്ന് ഇപ്പോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ കാണുമ്പോള്‍ തോന്നുന്നു. ഇത് മൂല്യതകര്‍ച്ചയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാരുടെ  മൂല്യബോധം അനുസരിച്ച് പ്രിയങ്കയ്ക്കും രാഹുലിനും ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ സഞ്ചരിക്കാമെന്നതാണ്. ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ വന്നത് ചാര്‍ട്ടേഡ് ഫ്ലൈറ്റിലാണ്. എകെ ആന്റണി മുഖ്യമന്ത്രിയാകാന്‍ വന്നത് ചാര്‍ട്ടേഡ് ഫ്ലൈറ്റിലാണ്.ആന്റണിക്കും പ്രിയങ്കയ്ക്കും രാഹുലിനും ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ സഞ്ചരിക്കാം. കേരള മുഖ്യമന്ത്രി ഇതുവരെ ഡല്‍ഹിയില്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ പോയിട്ടില്ല. ഭരണനിര്‍വഹണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ഉപോയിരിക്കാന്‍ വേണ്ടിയാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെ എടുത്തത്. ചാര്‍ട്ടേഡ് ഫ്ലൈ‌ലറ്റിന്റെ പങ്കുപറ്റിയവരാണ് ന്യായികരണവമായി രംഗത്തെത്തിയിരിക്കുന്നത്്. സുധാകരന്റെ ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയിരിക്കുകയായാണ്.  ഇത് ജനം അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു 

ബിജെപിയും കോണ്‍ഗ്രസും എല്ലാ കാലത്തും സമ്പന്നതാത്പര്യങ്ങള്‍ക്കൊപ്പം നിന്നവരാണ്. ഇരുവര്‍ക്കും കോര്‍പ്പറേറ്റ് അനുകൂല വീക്ഷണമാണ്. അതുകൊണ്ടാണ് സുധാകരന്റെ ഭാഷയ്ക്ക് സുരേന്ദ്രന്‍ സ്വാഭാവിക പിന്തുണ നല്‍കുന്നത്. സുധാകരന്റെ പരാമര്‍ശം ഇത് കേവലമായ വാക്കിന്റെ ഉപയോഗം മാത്രമല്ല തൊഴിലാളിയെ കളിയാക്കുകയാണ് ചെയ്തത്. ഇത് അദ്ധ്വാനിക്കുന്നവനെ ആക്ഷേപിക്കലാണെന്നും വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച ഭരണനിര്‍വഹിച്ച പൊതുപ്രവര്‍ത്തകനാണ്. അതിന്റെ വിറളിയാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള അധിക്ഷേപങ്ങള്‍. സ്വന്തം രാഷ്ട്രീയനിലപാടുകള്‍ക്ക് സ്വീകാര്യത നഷ്ടപ്പെടുമ്പോഴാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com