സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു ; 55 ജീവനക്കാര്‍ക്ക് രോഗബാധ ; പൊതുഭരണ, നിയമ വകുപ്പുകളിലും ഒട്ടേറെ പേർക്ക് രോ​ഗം

കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഹൗസിങ് സഹകരണസംഘം അടച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലും കോവിഡ് പടരുകയാണ്. നിലവില്‍  55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

ധനവകുപ്പിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ഡെവലപ്പ്‌മെന്റ് ഹാള്‍ ആണ് ആദ്യം അടച്ചത്. ഇതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്കും രോഗബാധ പടരുകയാണ്. 

മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ ദര്‍ബാര്‍ ഹാളില്‍ വെച്ച് ക്യാന്റീന്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം 3000 ഓളം ഉദ്യോഗസ്ഥരാണ് വോട്ടുചെയ്യാന്‍ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് ്ആക്ഷേപം ഉയരുന്നത്. 

കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഹൗസിങ് സഹകരണസംഘം അടച്ചു. സെക്രട്ടേിയറ്റില്‍ കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശയപ്പെട്ടു. പരിശോധനകള്‍ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജര്‍ ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com