സർക്കാർ ജീവനക്കാർക്ക് 16 ശതമാനം ക്ഷാമബത്ത അനുവദിച്ചു, ഏപ്രിൽ മുതൽ ലഭിക്കും

നാലു ​ഗഡുക്കളായി 16 ശതമാനം ഡിഎ ആണ് നൽകുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത(ഡിഎ) അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി. നാലു ​ഗഡുക്കളായി 16 ശതമാനം ഡിഎ ആണ് നൽകുക. ഏപ്രിൽ മുതൽ ലഭ്യമാകുമെന്നും ഉത്തരവിൽ പറയുന്നു. 

2019 ജനുവരി ഒന്നിലെ മൂന്ന് ശതമാനം, 2019 ജൂലൈ ഒന്നിലെ അഞ്ച് ശതമാനം, 2020 ജനുവരി ഒന്നിലെ നാല് ശതമാനം ക്ഷാമബത്തകളാണ് അനുവദിച്ചത്. ഇതിൽ എട്ട് ശതമാനം ശമ്പളക്കമ്മീഷൻ ശുപാർശ പ്രകാരമുള്ള പുതിയ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചിട്ടുണ്ട്. കിട്ടാനുള്ള ബാക്കി എട്ട് ശതമാനം പുതിയ അടിസ്ഥാന ശമ്പളത്തിന്റെ ഫോർമുലയിലേക്ക് മാറുമ്പോൾ 7 ശതമാനമായി മാറും കുടിശിക പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com