കീരിയെ പിടിച്ചു, കറി റെഡിയാകുന്നതിന് മുൻപ് ആള് അകത്തായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 09:03 AM |
Last Updated: 05th February 2021 09:03 AM | A+A A- |

പ്രതീകാത്മക ചിത്രം
കോട്ടയം; കീരിയെ പിടിച്ച് കറിവയ്ക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. വൈക്കം ഉദയനാപുരം മൂലയിൽ നവീൻ ജോയി(48) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈക്കത്ത് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. നവീൻ കീരിയെ പിടിച്ച് കറിവെക്കാൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് വീട്ടിൽ പരിശോധനക്ക് എത്തുകയായിരുന്നു.
എരുമേലി ഫോറസ്റ്റ് ഡിവിഷനിൽ നിന്നും പ്രത്യേക സംഘമാണ് പരിശോധനക്കെത്തിയത്. തുടർന്ന് വീട്ടിൽ നിന്ന് കീരിയെ കണ്ടെടുത്തു. ഇയാൾ കീരിയെ കറിവയ്ക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എസ്.ജയപ്രകാശ് പറഞ്ഞു. കീരിയുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് നവീൻ അറസ്റ്റിലാവുന്നത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തു.