സുധാകരന്റേത് നാടന്‍ ശൈലി, വിമര്‍ശിക്കുന്നതിനോട് യോജിക്കാനാവില്ല: വേണുഗോപാല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 11:27 AM |
Last Updated: 05th February 2021 11:27 AM | A+A A- |

കെസി വേണുഗോപാല്‍/ഫയല്‍
ന്യൂഡല്‍ഹി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറഞ്ഞത് നാടന്‍ ശൈലിയെന്ന് ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കണ്ണൂരിലെ നാടന്‍ ശൈലിയിലെ ചില വാചകങ്ങള്‍ എടുത്തു വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി നായനാര്‍ ആയാലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആയാലുമെല്ലാം കണ്ണൂരിലെ ചില നാടന്‍ പ്രയോഗങ്ങള്‍ പറയാറുണ്ട്. അത്തരത്തില്‍ ഒന്നാണ് സുധാകരന്റേതും. അതിലെ ചില വാചകങ്ങള്‍ എടുത്ത് ഏതെങ്കിലു സമുദായത്തിന് എതിരെന്നു പറയുന്നതിനോട് യോജിക്കാനാവില്ല.
വിവാദത്തില്‍ സുധാകരന്റെ വിശദീകരണം വ്യക്തമാണ്. അതോടെ ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ടതാണെന്ന് വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതു ബോധ്യമായിട്ടുണ്ട്. ഇതാണ് പ്രതികരണങ്ങളില്‍ വ്യക്തമാവുന്നതെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.