അമ്മയെ കൊന്നു, മകന്‍ ജീവനൊടുക്കിയ നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 11:10 AM |
Last Updated: 05th February 2021 11:10 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ആങ്കോട് സ്വദേശി മോഹനകുമാരിയെയയാണ് മകന്‍ വിപിന്‍ കൊലപ്പെടുത്തിയത്. പിന്നീട് മകനെയും വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന ആത്മഹത്യാക്കുറിപ്പും വീട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് പൊലീസ് പറഞ്ഞു.