'അത് നടക്കില്ല പിണറായി'; ആര്‍വി ബാബുവിനെ അറസ്റ്റുചെയ്ത നടപടി പ്രതിഷേധാര്‍ഹം;കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th February 2021 05:15 PM |
Last Updated: 05th February 2021 05:15 PM | A+A A- |
കെ സുരേന്ദ്രന്‍/ഫയല്‍ ചിത്രം
കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു അറസ്റ്റുചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തീവ്രനിലപാടുകാരെ പ്രീതിപ്പെടുത്താനുള്ള നീക്കമാണിത്. കള്ളക്കേസും ജയിലറയും കൊണ്ട് സംഘപരിവാര്‍ നേതാക്കളെ തളര്‍ത്താന്‍ കഴിയുമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ അതു നടപ്പില്ലെന്ന് അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ആര്‍വി ബാബുവിനെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാറക്കടവ് കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആര്‍വി ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.
മതവികാരം വൃണപ്പെടുത്തത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ കേസ് എടുത്തത്.