'സഭയുടെ ശാപം ഏറ്റിട്ട് തുടര്‍ഭരണം നടത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട' : മുന്നറിയിപ്പുമായി യാക്കോബായ സഭ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 01:03 PM |
Last Updated: 06th February 2021 01:03 PM | A+A A- |
യാക്കോബായ സഭയുടെ സെക്രട്ടേറിയറ്റ് സമരം / ഫയല്‍ ചിത്രം
കൊച്ചി : പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ. സഭയുടെ ശാപം ഏറ്റിട്ട് തുടര്‍ഭരണം നടത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. നിയമനിര്‍മ്മാണത്തിനായി സമരം ശക്തമാക്കും. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ നാളെ പ്രാര്‍ത്ഥന നടത്തുമെന്നും സഭ അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തും. അനിശ്ചിതകാല റിലേ നിരാഹാര സമരമാണ് ആരംഭിക്കുക. സഭാതര്‍ക്കത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടാണ് സമരം. നഷ്ടപ്പെട്ട പള്ളികളില്‍ കയറി പ്രാര്‍ത്ഥന നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സഭ തര്‍ക്കം പരിഹരിക്കാന്‍ നിയമം നിര്‍മിക്കുക, പള്ളികള്‍ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങിയിരുന്നു. 33 ദിവസം റിലേ സത്യാഗ്രഹം നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് സമരം ശക്തമാക്കിയത്.