മാസ്‌കുകള്‍ ഇനി യുദ്ധ വിമാനങ്ങള്‍ക്കും കവചമാവും, പുത്തന്‍ സാങ്കേതിക വിദ്യയുമായി കുസാറ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 08:06 AM |
Last Updated: 06th February 2021 08:06 AM | A+A A- |

ഫയല്‍ ചിത്രം
കളമശ്ശേരി: കോവിഡ് പ്രതിരോധത്തിനുള്ള പ്രധാന ആയുധമായ മാസ്കുകൾ ഇനി യുദ്ധവിമാനങ്ങൾക്കും അന്തർവാഹിനികൾക്കും കവചമാകും. മാസ്കിന്റെ പുനരുപയോഗത്തിലൂടെയാണ് ഇത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാcusatശാല പുത്തൽ സാങ്കേതിക വിദ്യ വികസിപ്പിച്ചതോടെയാണ് ഇതിന് വഴിയൊരുങ്ങുന്നത്. മാസ്കിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്കിനെ റബ്ബറുമായി കൂട്ടിക്കലർത്തി പോളിമർ ബ്ലെൻഡുണ്ടാക്കും. യുദ്ധവിമാനങ്ങളുടെയും അന്തർവാഹിനികളുടെയും സുരക്ഷിത കവചങ്ങൾ, ഡാഷ് ബോർഡുകൾ, ഹൈ പെർഫോമൻസ് കാർ ബമ്പറുകൾ എന്നിങ്ങനെ സാങ്കേതിക മേന്മയുള്ള ഒട്ടേറെ ഉത്പന്നങ്ങളുടെ നിർമാണത്തിന് ഇവ ഉപയോഗിക്കാം.
കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി പ്രൊഫ പ്രശാന്ത് രാഘവന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. മാസ്കുകളിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് നാരുകളെ ക്യത്യമായ അളവിലും രീതിയിലും റബ്ബറിലേക്ക് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പോളിമർ ബ്ലെൻഡുകളുടെ സ്വഭാവത്തിൽ മാറ്റംവരുത്തി വ്യത്യസ്തതയുള്ള, ഗുണമേന്മയുള്ള വിവിധതരം ഉത്പന്നങ്ങൾ ഉണ്ടാക്കാം.