പെരിയ ഇരട്ടക്കൊല: സിപിഎം ഓഫിസിൽ സിബിഐ പരിശോധന

സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻറെ നേതൃത്വത്തിലായിരുന്നു പരിശോധന
കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും
കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സിപിഎം ഓഫിസിൽ സിബിഐ പരിശോധന നടത്തി. കാസർകോട് ഉദുമ ഏരിയാ കമ്മിറ്റി ഓഫിസിലായിരുന്നു പരിശോധന. ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻറെ നേതൃത്വത്തിലായിരുന്നു പരിശോധന.

നാലുപ്രതികൾ കൃത്യത്തിനുശേഷം ഏരിയ കമ്മിറ്റി ഓഫിസിൽ താമസിച്ചിരുന്നു. കൃത്യം നടന്നദിവസം പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും സിബിഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 

2019 ഫെബ്രുവരി 17-ന് രാത്രിയാണ് പെരിയയിലെ കണ്ണാടിപ്പാറയിൽ വെച്ച് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ഇതേ സ്ഥലത്ത് നേരത്തെ കൊലപാതകത്തിൻറെ പുനരാവിഷ്കാരം നടത്തി പരിശോധന നടത്തിയിരുന്നു. സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരൻ ഒന്നാം പ്രതിയായ കേസിൽ ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ അടക്കം 14 പേരാണ് നിലവിൽ പ്രതികൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com