പണം തട്ടിയെന്ന് പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതി; സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 10:02 AM |
Last Updated: 06th February 2021 10:03 AM | A+A A- |
സണ്ണി ലിയോണി/ ഫേസ്ബുക്ക്
കൊച്ചി; തട്ടിപ്പു കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയെ ക്രൈംബ്രാഞ്ച് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിലാണ് താരത്തെ ചോദ്യം ചെയ്തത്. കൊച്ചിയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയെന്നാണ് പരാതി.
പെരുമ്പാവൂര്‍ സേദേശി ഷിയാസ് ആണ് സണ്ണി ലിയോണിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2016 മുതല്‍ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനായാണ് പണം കൈപ്പറ്റിയത്. 12 തവണകളായി 29 ലക്ഷം രൂപയാണ് വാങ്ങിയത്. എന്നാല്‍ പരിപാടികളില്‍ പങ്കെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
നെയ്യാറ്റിന്‍കരയിലെ പൂവാറില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് താരത്തെ ചോദ്യം ചെയ്തത്. പണം വാങ്ങിയെന്ന് താരം സമ്മതിച്ചിട്ടുണ്ട്. സംഘാടകരില്‍ നിന്നുണ്ടായ പിഴവുകാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും താരം വ്യക്തമാക്കിയതായാണ് വിവരം. ഇപ്പോള്‍ കുടുംബസമേതം കേരളത്തിലാണ് സണ്ണി ലിയോണി.