കോടതിയിലെത്തി ജാമ്യമെടുത്ത് സുരേഷ് ഗോപി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th February 2021 08:10 AM |
Last Updated: 06th February 2021 08:10 AM | A+A A- |

സുരേഷ് ഗോപി/ഫയല്‍ ചിത്രം
കൊച്ചി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്ക് ജാമ്യം. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് എത്തിയാണ് സുരേഷ് ഗോപി ജാമ്യമെടുത്തത്.
പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര കാർ രജിസ്റ്റർ ചെയ്ത് കേരളത്തിൽ അടയ്ക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. 16 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ നികുതി ഇനത്തിൽ സുരേഷ് ഗോപി വെട്ടിച്ചത്. നികുതി വെട്ടിന് പുറമേ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളും സുരേഷ് ഗോപിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുന്ന 10 ന് അദ്ദേഹം വിടുതൽ ഹർജി നൽകും.