'ദൈവം പറഞ്ഞു'; ആറ് വയസുകാരനെ അമ്മ കൊന്നത് ബലികൊടുക്കാന്‍; എഫ്‌ഐആര്‍ പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2021 06:12 PM |
Last Updated: 07th February 2021 06:12 PM | A+A A- |

പാലക്കാട്: പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്ത് കൊന്നസംഭവം അമ്മ മകനെ ബലികൊടുത്തതെന്ന് എഫ്‌ഐഐആര്‍. ബോധപൂര്‍വം കൊല നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. പാലക്കാട് പൂളക്കാട് ആണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
ആമില്‍ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.പുലര്‍ച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം അവര്‍ തന്നെ പൊലീസിനെ ഫോണ്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവസമയത്ത് അവരുടെ ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.
പൊലീസ് വീട്ടിലെത്തിയതിന് ശേഷമാണ് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് കൊലപാതകം അറിയുന്നത്. ദൈവം പറഞ്ഞിട്ടാണ് താന്‍ കൊന്നത് എന്ന് ഷാഹിദ പറഞ്ഞെന്നായിരുന്നു നാട്ടുകാരുടെ മൊഴി