യുഡിഎഫിന്റേത് അന്ധവിശ്വാസ സംരക്ഷണം; സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് പുന്നല ശ്രീകുമാര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 07th February 2021 08:21 AM |
Last Updated: 07th February 2021 09:44 AM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം: സർക്കാർ ശബരിമല പ്രശ്നത്തിൽ ആർജവം കാണിക്കണമെന്ന് നവോത്ഥാന സമിതി കൺവീനർ പുന്നല ശ്രീകുമാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച സർക്കാർ അതില്‍ തന്നെ ഉറച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുള്ള സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആർജവത്തോടെ സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കോടതി വിധി വന്നശേഷം ചർച്ചയാകാമെന്ന നിലപാട് പ്രീണിപ്പിക്കൽ നയമാണെന്നും അതിലൂടെ നവോത്ഥാനസമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടു.
യുഡിഎഫിന്റെ കരട് നിയമം അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതാണ്. അത്തരത്തിൽ അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതിന് നിയമം തയാറാക്കുന്ന യുഡിഎഫ് പരിഷ്കൃത സമൂഹത്തെ നയിക്കാൻ യോഗ്യരാണോയെന്ന് കേരളം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.