അമ്മയോട് പിണങ്ങി; പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം, രക്ഷപ്പെടുത്തി പൊലീസ്

അമ്മയോട് പിണങ്ങി പെട്രോള്‍ സ്വയം ശരീരത്തിലൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി
യുവാവിനെ വീട്ടിലെത്തി കുളിപ്പിക്കുന്ന പൊലീസിന്റെ ചിത്രം/ ഫെയ്‌സ്ബുക്ക്‌
യുവാവിനെ വീട്ടിലെത്തി കുളിപ്പിക്കുന്ന പൊലീസിന്റെ ചിത്രം/ ഫെയ്‌സ്ബുക്ക്‌

കായംകുളം: അമ്മയോട് പിണങ്ങി പെട്രോള്‍ ശരീരത്തിലൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് രക്ഷപ്പെടുത്തി. കനകക്കുന്ന് പൊലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിസാര്‍ പൊന്നാരത്ത് ആണ് ആത്മഹത്യാ ശ്രമം നടത്തിയ കണ്ടല്ലുര്‍ സ്വദേശിയെ അനുനയിപ്പിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 

കഴിഞ്ഞ ദിവസം പുല്ലുകുളങ്ങര കളരിക്കല്‍ ജങ്ഷനില്‍ വച്ചായിരുന്നു സംഭവം. ഒരാള്‍ പെട്രോള്‍ ഒഴിച്ചു ആത്മഹത്യാശ്രമം നടത്തുന്നതായി കനകക്കുന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. ഉടന്‍ തന്നെ എഎസ്‌ഐ നിസാര്‍ പൊന്നാരത്ത്, എഎസ്‌ഐ ജയചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനീസ് എന്നിവര്‍ സ്ഥലത്തെത്തി. 

യുവാവിനെ ഇവര്‍ സ്‌നേഹപൂര്‍വ്വം അനുനയിപ്പിച്ചു വീട്ടില്‍ കൊണ്ടുവന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ സോപ്പ് തേച്ചു കുളിപ്പിച്ച് വൃത്തിയാക്കുകയും കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. പിന്നീട് യുവാവിന്റെ അമ്മയെയും, പഞ്ചായത്ത് അംഗത്തേയും വിളിച്ചു വരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും ചെയ്തു. 

സാമൂഹിക മാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയും, ഇതിനോടകം ചിത്രം വൈറല്‍ ആകുകയും ചെയ്തു. യുവാവിനെ ആത്മഹത്യയില്‍ നിന്ന് പിന്‍തിരിപ്പിച്ച നിസാറിനെ നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com