ആര്‍ജവം ഉണ്ടെങ്കില്‍ ചെന്നിത്തല പൊന്നാനിയില്‍ മല്‍സരിക്കണം ; വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2021 12:57 PM |
Last Updated: 08th February 2021 12:57 PM | A+A A- |
രമേശ് ചെന്നിത്തല, ശ്രീരാമകൃഷ്ണന്‍ / ഫയല്‍ ചിത്രം
മലപ്പുറം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആര്‍ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ മല്‍സരിക്കണം. ചെന്നിത്തലയ്‌ക്കെതിരെ താന്‍ ഒളിമറയുദ്ധം നടത്തിയിട്ടില്ല.
സ്പീക്കര്‍ പദവി ദൗര്‍ബല്യമായി കരുതരുത്. നിയമസഭയില്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാന്‍ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.
പൊന്നാനിയില്‍ വന്ന് ചെന്നിത്തല തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തല പ്രതികാര ബുദ്ധിയോടെയാണ് പെരുമാറുന്നത്. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു.