ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനം നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം; ആരോഗ്യവകുപ്പ് തീരുമാനം ഇന്ന് 

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും
ശബരിമല / ഫയല്‍ ചിത്രം
ശബരിമല / ഫയല്‍ ചിത്രം

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. കോവിഡ് സാഹചര്യമാണെങ്കിലും മാസപൂജയ്ക്ക് 15000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് തീരുമാനമെടുക്കും.

മാസപൂജയ്ക്ക് 5000 പേരെ അനുവദിക്കാമെന്നാണ് ഹൈക്കോടതി നേരത്തെ അനുവാദം നല്‍കിയത്. എന്നാല്‍ കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ പ്രതിദിനം 15000 പേര്‍ക്ക് ദര്‍ശനം അനുവദിക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇക്കാര്യം ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com