സ്‌കൂളുകളിലെ കോവിഡ് വ്യാപനം; നിരീക്ഷണം കര്‍ശനമാക്കി വിദ്യാഭ്യാസ വകുപ്പ്; പ്രധാന അധ്യാപകര്‍ ദിവസവും ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2021 04:15 PM |
Last Updated: 08th February 2021 04:15 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സ്‌കൂളുകളിലെ കോവിഡ് വ്യാപനം നിരീക്ഷണം കര്‍ശനമാക്കി വിദ്യാഭ്യാസവകുപ്പ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകര്‍ ദിവസവും ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്‌കൂളുകളില്‍ പരിശോധന നടത്തണം. സ്‌കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലും നിയന്ത്രണങ്ങള്‍ തുടങ്ങി. രോഗ വ്യാപനം രൂക്ഷമായ ധനവകുപ്പില്‍ അന്‍പതു ശതമാനം ജീവനക്കാര്‍ മാത്രമേ ഇന്നു മുതല്‍ ഉണ്ടാകു.എന്നാല്‍ ജോയിന്റ് സെക്രട്ടറി വരെയുള്ളവര്‍ ദിനവും ഹാജരാകണം. അതേ സമയം മാര്‍ച്ചില്‍ നടത്താനിരിക്കുന്ന സഹകരണ സംഘം തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു. നേരത്തെ നടന്ന കന്റിന്‍ തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിനു കാരണമായിരുന്നു.