സ്വര്‍ണക്കടത്ത്: നിര്‍ണായക നീക്കവുമായി കസ്റ്റംസ്; കോണ്‍സല്‍ ജനറലിന്റെ ബാഗേജില്‍ പരിശോധന

തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്‌
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്‌

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ അല്‍ സാബിയുടെ ബാഗുകള്‍ കസ്റ്റംസ് പരിശോധിച്ചു. തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിച്ച ബാഗുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.

നയതന്ത്ര പ്രതിനിധികള്‍ക്കു പരിരക്ഷ ഉള്ളതിനാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയ ശേഷമാണ് കസ്റ്റംസ് പരിശോധന. കോണ്‍സല്‍ ജനറല്‍ കോവിഡ് ലോക്ക് ഡൗണിനു മുമ്പു തന്നെ നാട്ടിലേക്കു മടങ്ങിയിരുന്നു. യുഎഇയിലേക്ക് തിരിച്ചയയ്ക്കാന്‍ എത്തിയ ബാഗേജാണ് ഇപ്പോള്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതില്‍നിന്ന് ഒരു മൊബൈല്‍ ഫോണും രണ്ടു പെന്‍ ഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുത്തതായി സൂചനയുണ്ട്.

നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതികള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയ മൊഴിയില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ട്. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com