കെഎസ്ആർടിസി ശമ്പള വിതരണം; 70 കോടി രൂപ അനുവദിച്ച് സർക്കാർ

കെഎസ്ആർടിസി ശമ്പള വിതരണം; 70 കോടി രൂപ അനുവദിച്ച് സർക്കാർ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 70 കോടി രൂപ അനുവദിച്ചു.  ജനുവരി മാസത്തെ ശമ്പള വിതരണത്തിനായാണ് 70 കോടി അനുവദിച്ചത്. ഇടക്കാല ആശ്വാസമായ 1500 രൂപ ഉൾപ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച  മുതൽ ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു.  

ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനായി ബസുകളിൽ പരസ്യങ്ങൾ ചെയ്യുന്നതിന് വേണ്ടി കെഎസ്ആർടിസി നേരിട്ട് പരസ്യങ്ങളും സ്വീകരിച്ച് തുടങ്ങി. ഇടനിലക്കാർ വഴി വന്നിരുന്ന പരസ്യങ്ങൾ കുറഞ്ഞ തുകയ്ക്കാണ് സ്വീകരിച്ചു പോന്നത്. ഇതൊഴിവാക്കി സർക്കാർ പരസ്യങ്ങൾ പിആർഡി വഴിയാണ്‌ കെഎസ്ആർടിസി നേരിട്ട് സ്വീകരിച്ചു തുടങ്ങിയത്‌. 1000 ബസുകളിൽ ഒരു മാസത്തേക്ക് പരസ്യം ചെയ്യുന്നതിനായി പിആർഡി വഴി 1.21 കോടി രൂപയുടെ കരാറിൽ എത്തി. 

ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തിൽ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവർക്ക് കമ്മീഷൻ നൽകുകയും ചെയ്യും. ഇപ്പോൾ പരസ്യത്തിൽ നിന്നു 1.7 കോടി രൂപയോളമാണ് പ്രതിമാസം കോവിഡിന് മുൻപ് ലഭിച്ചിരുന്നത്. കോവിഡ് കാലത്ത് ബസുകൾ സർവീസുകൾ നടത്തുന്നില്ലെന്ന് പറഞ്ഞ് ഏജൻസികൾ പിൻവാങ്ങുകയും പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പുതിയ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com