പാലക്കാട് യുവാവിന് വെട്ടേറ്റു; രണ്ടുപേര്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2021 06:45 AM |
Last Updated: 08th February 2021 06:45 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: പാലക്കാട് കൊല്ലങ്കോട് യുവാവിന് വെട്ടേറ്റു. പോത്തമ്പാടം തെക്കേക്കാട് വിനേഷി(40) നാണ് വെട്ടേറ്റത്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
ഞായര്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സ്വദേശി ശരവണന്‍, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരാണ് കൊല്ലങ്കോട് പൊലീസിന്റെ പിടിയിലായത്.മുതുകിലും കഴുത്തിനും പുറകിലും ആഴത്തില്‍ മുറിവേറ്റ വിനേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.