യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയ പട്ടിക ഇന്ന് തന്ന വേണം; നിര്‍ദേശവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 09:04 PM |
Last Updated: 09th February 2021 09:04 PM | A+A A- |

മുഖ്യമന്ത്രി പിണറായി വിജയന്‍ /ഫയല്‍ ഫോട്ടോ
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകളോടും സ്ഥാപനങ്ങളോടും നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് മുന്നില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നിരവധി ഫയലുകളെത്താനാണു സാധ്യത.
നിയമന വിവാദം പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ വിവാദമാക്കിക്കഴിഞ്ഞു. ഇതിന് കണക്കുകള്‍വച്ച് മറുപടി പറയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ ഇതുവരെ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത തസ്തികകള്‍, ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്തവ എന്നിവയുടെ കണക്കും വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാന വ്യാപകമായും സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് പിഎസ്സിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിക്കുന്നത്.