നിർത്തിയിട്ട കാറിൽ മോഷണം; ചില്ല് തകർത്ത് ഒന്നര ലക്ഷം രൂപയും ഫോണും കവർന്നു 

പാലക്കാട് ഒറ്റപ്പാലം സ്വദേശി ആൻറണിയുടെ കാറിലാണ് മോഷണം നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പണവും ഫോണും മോഷ്ടിച്ചു. കാറിന്റെ ചില്ല് തകർത്ത് ഒന്നര ലക്ഷം രൂപയും ഫോണുമാണ് കവർന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി ആൻറണിയുടെ കാറിലാണ് മോഷണം നടന്നത്. 

കാർ നിർത്തിയിട്ട ശേഷം ആൻറണി തുണിക്കടയിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിനും ഏഴരയ്ക്കും ഇടയിലാണ് സംഭവമെന്നാണ് നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേൽണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പ‌രിശോധിച്ച് ആളെ കണ്ടെത്താൻ ശ്രമിക്കുമെന്ന് പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com