പ്രായപൂർത്തിയാകാത്തവരുടെ വിവാഹം സർക്കാറിനെ അറിയിച്ചാൽ 'ഇൻഫോർമർ'ക്ക് പ്രതിഫലം; 2,500 രൂപ ലഭിക്കും 

'ഇൻഫോർമർ'മാരുടെ വിവരങ്ങൾ പുറത്തുവിടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി​: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിക്കുന്നവർക്ക് 2,500 രൂപ പ്രതിഫലം ലഭിക്കും. സാമൂഹികനീതി വകുപ്പിന്റേതാണ്​ തീരുമാനം. വനിത-ശിശുക്ഷേമ സമിതിക്കാണ്​ ഇതി​‍ൻെറ ചുമതല.​ 

പ്രായപൂർത്തിയാവാത്തവർ വിവാഹക്കാര്യം അറിയിക്കുന്ന 'ഇൻഫോർമർ'മാരുടെ വിവരങ്ങൾ പുറത്തുവിടില്ല. ഈ സാമ്പത്തിക വർഷം മുതലാണ് പ്രതിഫലം നൽകാനുള്ള ഫണ്ട്​ ആരംഭിക്കുന്നത്​. ഈയിനത്തിൽ നൽകാൻ അഞ്ച്​ ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്​ഥാന സർക്കാർ ഭരണാനുമതി നൽകി. വരും വർഷങ്ങളിൽ ഇതിനായി ഫണ്ട്​ വകയിരുത്തുമെന്ന്​ ഉത്തരവിൽ വ്യക്തമാക്കി.

രാജ്യത്ത്​ സ്​ത്രീകൾക്ക് 18 വയസ്സും പുരുഷന്മാർക്ക്​ ​ 21 വയസ്സുമാണ്​ വിവാഹ​പ്രായം. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന്​ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com