ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി 1700 രൂപ നല്‍കണം, നിരക്കു കൂട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 11:34 AM |
Last Updated: 09th February 2021 11:34 AM | A+A A- |
കോവിഡ് പരിശോധന/ ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയുടെ ചാര്‍ജ് 1500ല്‍നിന്ന് 1700 ആയാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി.
ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.
ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനര്‍ നിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു.
എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.
ഒഡീഷയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് പരിശോധന നിരക്ക് കുറച്ചിരുന്നു.