പോർച്ചിൽ നിർത്തിയിട്ട ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ചു; ഭിത്തിക്കിടയിൽ ഞെരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 06:57 AM |
Last Updated: 09th February 2021 06:57 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച് ഭിത്തിക്കിടയിൽ ഞെരുങ്ങി വീട്ടമ്മ മരിച്ചു. കൊട്ടരാക്കരയ്ക്ക് സമീപമാണ് സംഭവം. കിളിമാനൂർ പുളിമാത്ത് കൊടുവാഴന്നൂർ ശീമവിള മേലതിൽ പുത്തൻവീട്ടിൽ സോമന്റെ ഭാര്യ സുഭദ്ര (57) ആണു മരിച്ചത്.
മകളുടെ ഭർതൃ വീടായ വിലങ്ങറ കൊച്ചാലുംമൂട് കൃഷ്ണകൃപയിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. വീടിന്റെ ഗേറ്റിനു മുന്നിൽ ബന്ധുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു സുഭദ്ര. ജീപ്പ് വരുന്നതു കണ്ട് ഓടി മറ്റൊരു വീട്ടിലേക്കു കയറുന്നതിനിടെ ജീപ്പിനും ഭിത്തിക്കും ഇടയിൽ ഞെരുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ട് ദിവസം മുൻപാണു സോമനും കുടുംബാംഗങ്ങളും വിലങ്ങറയിൽ എത്തിയത്. 13 മാസം മുൻപ് സുഭദ്രയുടെ മരുമകൻ ബിജു അപകടത്തിൽ മരണമടഞ്ഞിരുന്നു. മക്കൾ: സുജിത, സുജിത്, സുജി. മറ്റു മരുമക്കൾ: പ്രകാശ് വിലങ്ങറ (ബിജെപി ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി), രഞ്ജിത.