കേരളത്തിന് എയിംസ് പരിഗണനയിലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യസഭയില്‍ കെ കെ രാഗേഷിന്റെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
അശ്വനി കുമാര്‍ ചൗബെ / ഫയല്‍ ചിത്രം
അശ്വനി കുമാര്‍ ചൗബെ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കേരളത്തിന് എയിംസ് പരിഗണനയിലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. എയിംസിനായി കേരളം നാല് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ പ്രഖ്യാപനം നടത്താനായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബെ പറഞ്ഞു.

രാജ്യസഭയില്‍ കെ കെ രാഗേഷിന്റെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേരളത്തിന് അനുവദിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ട് വര്‍ഷങ്ങളായി.

കഴിഞ്ഞ സര്‍ക്കാര്‍ നാലു സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തുനല്‍കി. തുടര്‍ന്ന് സ്ഥലവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാര്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. എയിംസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com