പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍ഷമായി ചികില്‍സയിലായിരുന്നു
എം എസ് നസീം/ ഫയല്‍ ചിത്രം
എം എസ് നസീം/ ഫയല്‍ ചിത്രം

തിരുവനന്തപുരം : പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 16 വര്‍ഷമായി ചികില്‍സയിലായിരുന്നു. 

ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട്.  കെപിഎസിയുടെ അടക്കം നിരവധി നാടകങ്ങളിലും നസീം ഗാനമാലപിച്ചിട്ടുണ്ട്. 

എ എം രാജയുടെ ഗാനം ഗാനമേള വേദികളില്‍ ആലപിച്ചിരുന്ന നസീം, ജൂനിയര്‍ എ എം രാജ എന്നു വിളിക്കപ്പെട്ടിരുന്നു. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ്, കൊച്ചിന്‍ ഓവേഷന്‍ കണ്‍സെര്‍ട്ട് തുടങ്ങിയ കലാസമിതികളിലൂടെയാണ് നസീം സംഗീത രംഗത്ത് ചുവടുറപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com