ഫര്‍ണസ് പൈപ്പ് പൊട്ടി, കടലില്‍ എണ്ണ പടര്‍ന്നു; തീരങ്ങളില്‍ ജനങ്ങള്‍ക്കു വിലക്ക് 

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി എണ്ണ കടലിലേക്കൊഴുകി
കടല്‍ത്തീരത്ത് ഫര്‍ണസ് ഓയില്‍ പരന്ന നിലയില്‍
കടല്‍ത്തീരത്ത് ഫര്‍ണസ് ഓയില്‍ പരന്ന നിലയില്‍

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി എണ്ണ കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ ഫര്‍ണസ് ഓയില്‍ കടലില്‍ വ്യാപിച്ചതായാണ് അറിയുന്നത്. വേളി, ശംഖുമുഖം കടല്‍ത്തീരങ്ങളില്‍ പൊതുജനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി.

ഇന്ന് പുലര്‍ച്ചെയാണ് പൈപ്പിലെ ചോര്‍ച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടലിലേക്ക് എത്രത്തോളം എണ്ണ പടര്‍ന്നെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡ് ബോട്ടുകളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ചോര്‍ച്ച അടച്ചതായി കമ്പനി അറിയിച്ചു. എണ്ണ പടര്‍ന്ന മണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യും.

വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

രണ്ടു മാസത്തേക്ക് ഈ പ്രദേശങ്ങളില്‍ മീന്‍പിടിത്തത്തിന് കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com