ജല്ലിക്കട്ട് ഓസ്‌കറില്‍ നിന്ന് പുറത്ത്, മികച്ച 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടാനായില്ല

ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു
ജല്ലിക്കട്ട്
ജല്ലിക്കട്ട്

ന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം ജല്ലിക്കട്ട് ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 15 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിനായില്ല. 

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സാണ് തെരഞ്ഞെടുക്കപ്പെട്ടെ ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്. ഇവയില്‍ നിന്നാണ് അവസാന അഞ്ച് സിനിമകളെ തെരഞ്ഞെടുക്കുക. അതിനിടെ ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാര്‍ച്ച് 59 വരെ നടക്കും. മാര്‍ച്ച് 15 ന് ഓസ്‌കാര്‍ നോമിനേഷന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 25 അവാര്‍ഡ് വിതരണം. 


രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാന്‍ ഒരു ഗ്രാമത്തിലെ ഒരുകൂട്ടം ആളുകള്‍ ശ്രമിക്കുന്ന കഥയാണ് ജല്ലിക്കട്ട്. എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.  2019ലെ ടൊറണ്ടോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവടിങ്ങളില്‍ ചിത്രം പ്രദര്‍പ്പിച്ചിരുന്നു. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com