പാലാ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞിട്ട് എന്ത് ചര്‍ച്ച?; എല്‍ഡിഎഫ് വിടുമെന്ന സൂചനയുമായി മാണി സി കാപ്പന്‍; പ്രഖ്യാപനം വെള്ളിയാഴ്ച

പാലാ ഉള്‍പ്പടെ നാല് സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന സൂചന നല്‍കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍
മാണി സി കാപ്പന്‍ / ടെലിവിഷന്‍ ചിത്രം
മാണി സി കാപ്പന്‍ / ടെലിവിഷന്‍ ചിത്രം

ന്യൂഡല്‍ഹി: പാലാ ഉള്‍പ്പടെ നാല് സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടതുമുന്നണി വിടുമെന്ന സൂചന നല്‍കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്ന്മാണി സി കാ പ്പന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ കാണാനായി എത്തിയതായിരുന്നു കാപ്പന്‍.

നാളെ ഒരുമണിക്ക് ശരദ്പവാറുമായി  കൂടിക്കാഴ്ച നടത്തും. ജയിച്ച സീറ്റ് തോറ്റപാര്‍ട്ടിക്ക് കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ല. പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇടുതുമുന്നണിയില്‍ തുടരില്ലെന്ന് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്നും കാപ്പന്‍ പറഞ്ഞു. 

ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കും. പത്ത് ജില്ലകള്‍ തനിക്കൊപ്പമാണെന്ന് ശശീന്ദ്രന്റെ വാദത്തില്‍ അടിസ്ഥാനമില്ല. അദ്ദേഹം മത്സരിക്കുന്ന സീറ്റ് എലത്തൂര്‍ ഒരു ജില്ലയായി കരുതിക്കാണുന്നതുകൊണ്ടാണ് അത്തരം പ്രതികരണമെന്നും കാപ്പന്‍ പരിഹസിച്ചു. പാലായിലെ വിജയത്തോടെയാണ് ഇടതുമുന്നണിക്ക് ഉണര്‍വുണ്ടായത്. പതിനാറ് മാസത്തിനിടെ വന്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനായിട്ടുണ്ട്. എന്‍സിപി ജയിച്ച നാലു സീറ്റും  ലഭിച്ചാല്‍ മാത്രമെ ഇടതുമുന്നണിയില്‍ തുടരുമെന്നാണ് പ്രഫുല്‍ പ്‌ട്ടേല്‍ വ്യക്തമാക്കിയതെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com