സ്വത്തിന് വേണ്ടി മകനും മരുമകളും അമ്മയെ കൊന്നു; കൊല്ലത്ത് കണ്ണില്ലാത്ത ക്രൂരത

തെക്കുംഭാഗം സ്വദേശി ദേവകി (75)ആണ് കൊല്ലപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ചവറയില്‍ വൃദ്ധയെ മകനും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. തെക്കുംഭാഗം സ്വദേശി ദേവകി (75)ആണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.

മകന്‍ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വീടും പുരയിടവും സ്വന്തമാക്കാന്‍ വേണ്ടിയാണ് മകനും ഭാര്യയും അമ്മയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com