തണുപ്പ് തേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്ന സമയം; ജാഗ്രത വേണമെന്ന് വനം വകുപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2021 07:28 AM  |  

Last Updated: 10th February 2021 07:28 AM  |   A+A-   |  

girl bitten by king brown snake twice in bed

പ്രതീകാത്മക ചിത്രം

 

കൊച്ചി: മഞ്ഞും ചൂടും നിറഞ്ഞ കാലാവസ്ഥയില്‍ മാളങ്ങള്‍ വിട്ട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതായി മുന്നറിയിപ്പ്. മലയോര പടിഞ്ഞാറന്‍ മേഘലകളിലെ വീടുകളില്‍ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. 

പ്രളയത്തിന് ശേഷം വന മേഖലകളില്‍ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകള്‍ നാട്ടിന്‍പുറങ്ങളിലേക്ക് എത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലും റബര്‍ക്കാടുകളിലും പാമ്പുകളെ കൂടുതലായി ഇപ്പോള്‍ കണ്ടെത്തുന്നു. 

പുതുമഴ പെയ്യുന്നതോടെ ശീതരക്തമുള്ള പാമ്പുകള്‍ അസഹ്യമായ ചൂടില്‍ ശരീരത്തിന്റെ താപനില കുറയ്ക്കാനായി പുറത്തേക്കിറങ്ങും. സര്‍പ്പ എന്ന ആപ്ലിക്കേഷനിലൂടെ പാമ്പുകളെ പിടിക്കാന്‍ വാളണ്ടിയര്‍മാരെ ലഭിക്കും.