കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസ്; സരിതയുടെ ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 02:54 PM |
Last Updated: 11th February 2021 02:54 PM | A+A A- |

സരിത എസ് നായര്‍ /ഫയല്‍
കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി. ഇവര്‍ക്കെതിരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഈമാസം 25ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.
സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് കോടതി വിധി.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, അസുഖം കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നത് എന്നാണ് സരിതയുടെയും ബിജുവിന്റെയും വിശദീകരണം.