കെവി തോമസ് കെപിസിസി വർക്കിങ് പ്രസിഡന്റ്; സികെ ശ്രീധരൻ വൈസ് പ്രസിഡന്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 08:09 PM |
Last Updated: 11th February 2021 08:09 PM | A+A A- |
കെ വി തോമസ് / ഫയല്‍ ചിത്രം
തിരുവനന്തപുരം: കെവി തോമസിനെ കെപിസിസി വർക്കിങ് പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചു. സികെ ശ്രീധരൻ പുതിയ വൈസ് പ്രസിഡന്റാവും. കെപിസിസിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു. നിലവിൽ കെ സുധാകരനും കൊടിക്കുന്നിൽ സുരേഷും വർക്കിങ് പ്രസിഡന്റുമാരാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്ന കെവി തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തിയതോടെയാണ് സോണിയ ഗാന്ധി വിഷയത്തിൽ ഇടപെട്ടത്.
തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ടും നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു കെവി തോമസ്. ഒരിടത്തും മത്സരിക്കാനില്ലെന്ന് തോമസ് നേരത്തെ പറഞ്ഞിരുന്നു.