കാപ്പന് കൈപ്പത്തി നല്‍കാം ; കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th February 2021 11:28 AM |
Last Updated: 11th February 2021 11:28 AM | A+A A- |
മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫയൽ ചിത്രം
കൊച്ചി : എന്‍സിപി നേതാവ് മാണി സി കാപ്പനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ സന്തോഷം. മാണി സി കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. എന്‍സിപി നിര്‍ണായക തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാണി സി കാപ്പന് ഐശ്വര കേരള യാത്രയില്‍ പങ്കാളിയാകാം. അതില്‍ ഒരു തെറ്റുമില്ല. സന്തോഷകരമായ കാര്യമാണ്.
ജനതാദളിലെ ഒരു വിഭാഗം തന്നെ വന്നു കണ്ടിരുന്നു. അവരുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. പാലാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍, മുന്നണി വിടുന്നതില്‍ അടക്കം നിര്‍ണായക തീരുമാനം ഉടനുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും മാണി സി കാപ്പനും ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് ചര്‍ച്ച നടത്തും.