പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍; സംസ്ഥാനത്ത് തുടര്‍ച്ചയായനാലാം ദിവസവും ഇന്ധന വില കൂടി

തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 93 പൈസയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍ , ഡീസല്‍ വില കൂടി.  സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് തൊട്ടരികെയാണ്. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 93 പൈസയാണ്. ഡിസലിന് 32 പൈസയും പെട്രോളിന് 25 പൈസയാണ് കൂടിയത്

കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 01 പൈസയും ഡീസല്‍ വില 82രൂപ 30 പൈസയുമായി.

തിരുവനന്തപുരം നഗരത്തില്‍ 89രൂപ 73 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 91 പൈസ.കോഴിക്കോട് 88 രൂപ 06 പൈസ, ഡീസല്‍ 82 രൂപ 29 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com