തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാം; തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം; ഉപാധികളോടെ അനുമതി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാം; തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം; ഉപാധികളോടെ അനുമതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ: കേരളത്തിലെ ഏറ്റവും ഉയരമുള്ള ആനകളിലൊന്നായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി. തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താൻ അനുമതിയുള്ളത്. 

ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോൾ നാല് പാപ്പാൻമാർ ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണ സമിതി നിർദേശിച്ചിട്ടുണ്ട്. 

ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന വിദ​ഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന ഉപാധികളോടെ അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാൽ പൂർണ ഉത്തരവാദിത്വം ഉടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com