മൂന്നാറില്‍ കൊടുംതണുപ്പ്; താപനില മൈനസ് രണ്ടു ഡിഗ്രിയില്‍

മൂന്നാറില്‍ കൊടുംതണുപ്പ്; താപനില മൈനസ് രണ്ടു ഡിഗ്രിയില്‍
മൂന്നാര്‍/രണ്ടാഴ്ച മുന്‍പത്തെ ദൃശ്യം
മൂന്നാര്‍/രണ്ടാഴ്ച മുന്‍പത്തെ ദൃശ്യം

മൂന്നാര്‍: മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രിയില്‍ എത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുംശൈത്യമാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. 

വട്ടവടയിലും അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. പാമ്പാടുംചോലയില്‍ ബുധനാഴ്ച രാവിലെ താപനില മൈനസ് ഒന്നിലെത്തി. 

അഞ്ചു വര്‍ഷത്തിനിടയിലെ ശക്തമായ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നതെന്ന് വട്ടവട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ പറയുന്നു. പഴത്തോട്ടം, ചിലന്തിയാര്‍, കടവരി മേഖലകളില്‍ കടുത്ത തണുപ്പാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്. 

വരുംദിവസങ്ങളില്‍ താപനില താഴ്ന്നാല്‍ അതു കൃഷിയെയും ബാധിക്കുമെന്ന ആശങ്കയും കര്‍ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം ടൂറിസം രംഗത്ത് ഇതു പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com