ഇന്ധന വില കുതിക്കുന്നു; തുടര്‍ച്ചയായ അഞ്ചാംദിവസവും വില കൂടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th February 2021 06:21 AM |
Last Updated: 12th February 2021 06:21 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍ , ഡീസല്‍ വില കൂടി. സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 രൂപയ്ക്ക് മുകളിലായി തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 90 രൂപ 22 പൈസയാണ്. ഡിസലിന് 36 പൈസയും പെട്രോളിന് 29 പൈസയാണ് കൂടിയത്
കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 39 പൈസയും ഡീസല്‍ വില 82രൂപ 26 പൈസയുമായി.തിരുവനന്തപുരം നഗരത്തില്‍ 90രൂപ 02 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 84 രൂപ 28 പൈസ.കോഴിക്കോട് 88 രൂപ 60 പൈസ, ഡീസല്‍ 82 രൂപ 97 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.
സംസ്ഥാനത്ത് നാലുദിവസം കൊണ്ട് പെട്രോളിന് 1.33 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡീസലിന് 1.19 വര്‍ധനവാണ് ഉണ്ടായത്.