തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 09:06 PM |
Last Updated: 13th February 2021 09:06 PM | A+A A- |
കൃഷ്ണപ്രിയ
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തിൽ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകൾ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നു പുക ഉയരുന്നത് കണ്ട് അയൽവാസികൾ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. വൈഷ്ണവിയാണ് മരിച്ച കൃഷ്ണപ്രിയയുടെ സഹോദരി.