ചെന്നിത്തലയ്ക്ക് തലയ്ക്ക് വെളിവില്ല; ഇനിയും പ്രതിപക്ഷ നേതാവായി തുടരാനാകും: എം എം മണി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 07:44 PM |
Last Updated: 13th February 2021 07:44 PM | A+A A- |

എം എം മണി/ഫയല്‍ ചിത്രം
വയനാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ മന്ത്രി എം എം മണി. ചെന്നിത്തലയ്ക്ക് പലപ്പോഴും തലയ്ക്ക് വെളിവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും എല്‍ഡിഎഫിന് ഗുണകരമാണ്. അടുത്ത തെരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹത്തിന് പ്രതിപക്ഷ നേതാവായി തുടരനാകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് അമ്പലവയലില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു മണിയുടെ പ്രതികരണം.
കഴിഞ്ഞദിവസം താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന് എതിരെയും മന്ത്രി രംഗത്തുവന്നിരുന്നു. സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമായ തീരുമാനമാണ്. പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയതവരെ പിരിച്ചു വിടാന്‍ പറ്റില്ല. റാങ്ക് പട്ടികയിലുള്ളവര്‍ സമരത്തിലൂടെ വിരട്ടാന്‍ നോക്കേണ്ട. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സമരമാണെങ്കില്‍ നേരിടാനറിയാമെന്നും എം എം മണി പറഞ്ഞു.