'നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്' ; വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം ; തെക്കന്‍ മേഖലാ ജാഥ നാളെ മുതല്‍

വടക്കന്‍ മേഖലാ ജാഥ തൃശൂരും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും 26ന് സമാപിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥയാണ് ഇന്ന് തുടങ്ങുക. 'നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജാഥ. 

വിജയരാഘവന്‍ നയിക്കുന്ന വടക്കന്‍ മേഖലാജാഥ വൈകിട്ട് നാലിന് കാസര്‍കോട് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍  ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കാസര്‍കോട്ടെ സ്വീകരണത്തോടെ ശനിയാഴ്ചത്തെ പര്യടനം അവസാനിക്കും. ഞായറാഴ്ച രാവിലെ 10ന് ഉദുമ, 11ന് കാഞ്ഞങ്ങാട്, വൈകിട്ട് 4ന് തൃക്കരിപ്പുര്‍, 5ന് പയ്യന്നൂര്‍, 6ന് കല്യാശേരി എന്നിവിടങ്ങളില്‍ ജാഥയെ വരവേല്‍ക്കും.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ നാളെ കൊച്ചിയില്‍ നിന്നും പ്രയാണം തുടങ്ങും. വൈകിട്ട് അഞ്ചിന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം, കൊച്ചി മണ്ഡലങ്ങള്‍ സംയുക്തമായി ഉദ്ഘാടന സമ്മേളനത്തില്‍ സ്വീകരണം നല്‍കും. 

വടക്കന്‍ മേഖലാ ജാഥ തൃശൂരും തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരത്തും 26ന് സമാപിക്കും. തൃശൂരിലെ സമാപന സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

വടക്കന്‍ മേഖലാ ജാഥാംഗങ്ങള്‍

എ വിജയരാഘവന്‍ (ക്യാപ്റ്റന്‍), കെ പി രാജേന്ദ്രന്‍ (സിപിഐ), പി സതീദേവി (സിപിഎം), പി ടി ജോസ് (കെസിഎം) , കെ ലോഹ്യ (ജെഡിഎസ്), പി കെ രാജന്‍ (എന്‍സിപി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), കെ പി മോഹനന്‍ (എല്‍ജെഡി), ജോസ് ചെമ്പേരി (കെസിബി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ബിനോയ് ജോസഫ് (കേരള കോണ്‍ഗ്രസ് സ്‌കറിയ), എ ജെ ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്).

തെക്കന്‍ മേഖലാ ജാഥാംഗങ്ങള്‍

ബിനോയ് വിശ്വം (ക്യാപ്റ്റന്‍), എം വി ഗോവിന്ദന്‍ (സിപിഎം), പി വസന്തം (സിപിഐ), തോമസ് ചാഴിക്കാടന്‍ എംപി (കെസിഎം), സാബു ജോര്‍ജ് (ജെഡിഎസ്), വര്‍ക്കല ബി രവികുമാര്‍ (എന്‍സിപി), മാത്യൂസ് കോലഞ്ചേരി (കോണ്‍ഗ്രസ് എസ്), വി സുരേന്ദ്രന്‍പിള്ള (എല്‍ജെഡി), എം വി മാണി (കെസിബി), അബ്ദുള്‍ വഹാബ് (ഐഎന്‍എല്‍), ഷാജി കടമല (കേരള കോണ്‍ഗ്രസ് സ്‌കറിയ), ജോര്‍ജ് അഗസ്റ്റിന്‍ (ജനാധിപത്യ കേരള കോണ്‍ഗ്രസ്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com